FLASH NEWS

കാസര്‍ഗോഡ്‌ ഉപജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് 15-10-2016 കാസര്‍ഗോഡ്‌ ടൌണ്‍ യുപി സ്കൂള്‍ അനക്സ് ഹാളില്‍

Sunday 17 July 2016

കാസര്‍ഗോഡ്‌ ഉപജില്ലാ അറബിക് അധ്യാപക കോംപ്ലക്സ്


Thursday 25 February 2016

ഒന്നാംസ്ഥാനം നേടിയ കാസര്‍ഗോഡ്‌ താരങ്ങള്‍

1. സലിം (അക്ഷരശ്ലോകം)  2.  സിറാജുദ്ധീന്‍ (റിപ്പോര്‍ട്ടിംഗ് 3.  അബ്ദുറഹ്മാന്‍ (രാഗകേളി

Abdu Rahman

Muhammed Saleem

Sirajudheen

Ahammed Ameen
Teaching Mannual (THIRD)

വാര്‍ത്താ പ്രക്ഷേപണം എ. ഗ്രേഡ്
സിറാജ് ഖാസിലെന്‍ 

ദാവൂദ്. കെ.എം
കാലിഗ്രാഫി, ടീച്ചിംഗ് മെട്ടീരി യല്‍സ്   എ. ഗ്രേഡ് 

Monday 22 February 2016

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി ഉല്‍ഘാടനം ചെയ്യുന്നു. 

ഓവറോള്‍ നേടിയ കാസറഗോഡ് ടീം 


ജില്ലാ അറബിക് അധ്യാപക സാഹിത്യ മത്സരം: കാസർകോട് ഉപജില്ലക്ക് ഹാട്രിക് കിരീടം


ഉദുമ: പൊതുവിദ്യാഭ്യസ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ അറബിക് അധ്യാപക സാഹിത്യ മൽസരത്തിൽ കാസർകോട് ഉപജില്ല  76 പോയിന്റ് നേടി മൂന്നാം തവണയും കിരീടം നേടി. 46 പോയിന്റുമായി ഹോസ്ദുർഗ് രണ്ടാം സ്ഥാനവും 41 പോയിന്റുമായി മഞ്ച്യേശരം മൂന്നാം സ്ഥാനവും നേടി. കോട്ടിക്കുളം അൽഫിത്വ്റ സ്ക്കൂളിൽ നടന്ന മൽസരം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബേക്കൽ എ.ഇ.ഒ രവിവർമൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ബി.പി.ഒ ശിവാനന്ദൻ മാസ്റ്റർവാർഡ് മെമ്പർ ചന്ദ്രൻ,കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി പി.മൂസക്കുട്ടികെ.എ.എം.എ സംസ്ഥാന പ്രസിഡണ്ട് കണ്ണൂർ അബ്ദുല്ല മാസ്റ്റർ,ഡോ: അബൂബക്കർ ,ഷീബ ബഷീർ,അബ്ദുസ്സലാം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. എം. അബ്ദു റൗഫ് സ്വാഗതവും ലത്തീഫ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ കുളിക്കാട് കുഞ്ഞബ്ദുല്ല സമ്മാനദാനം നടത്തി. അബ്ദുസ്സലാം പുത്തൂർ മാഹി ചെർക്കള,സുലൈമാൻ മാസ്റ്റർകെ അബ്ദുൽ മജീദ്ടി.കെ ബഷീർ എന്നിവർ സംസാരിച്ചു


പത്രവാര്‍ത്ത

Wednesday 6 January 2016

കാസറഗോഡ് റവന്യൂ ജില്ലാ അറബിക് കലോത്സവം; കാസറഗോഡ് ഉപജില്ല ചാമ്പ്യന്മാര്‍

2016 ജനുവരി 4 മുതല്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്നു വരുന്ന കാസറഗോഡ് റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവത്തിലെ യു.പി, ഹൈസ്ക്കൂള്‍ വിഭാഗം അറബിക് കലോത്സവത്തിലെ മുഴുവന്‍ മത്സര ഇനങ്ങളും സമാപിച്ചപ്പോള്‍ കാസറഗോഡ് ഉപജില്ല രണ്ട് വിഭാഗങ്ങളിലും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയിന്റുകളാണ്‌ കാസറഗോഡ് ഉപജില്ല കരസ്ഥമാക്കിയത്. 60 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ല രണ്ടാം സ്ഥാനവും 59 പോയിന്റുകളുമായി മഞ്ചേശ്വരം ഉപ ജില്ല മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്ത എട്ട് ഇനങ്ങളില്‍ നിന്ന് ഏഴിലും ഒന്നാം സ്ഥാനവും ഒരെണ്ണത്തില്‍ എ ഗ്രേഡും കരസ്ഥമാക്കി 40 പോയിന്റുകള്‍ നേടിയ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയാണ്‌ സ്ക്കൂളുകളില്‍ ഒന്നാമത്.   ഖുര്‍‌ആന്‍ പാരായണം, പദ്യം ചൊല്ലല്‍, സംഘ ഗാനം എന്നിവയില്‍ ഫാത്തിമ റീമും, കഥ പറയല്‍, പ്രസംഗം, മോണോ ആക്റ്റ് എന്നിവയില്‍ ആയിഷത്ത് സുനൈറയും ഒന്നാം സ്ഥാനം നേടിയത് നായന്മാര്‍മൂലയുടെ വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.

ആയിഷത്ത് സുനൈറ

ഫാത്തിമ റീം

 എ.യു.പി സ്ക്കൂള്‍ മുള്ളേരിയ 21 പോയിന്റുകളും എ.എസ്.എച്ച്.യു.പി സ്ക്കൂള്‍ ഉപ്പള 18 പോയിന്റുകളും നേടി.

ഹൈസ്ക്കൂള്‍ അറബിക് കലോത്സവത്തില്‍ 95 പോയിന്റുകള്‍ നേടിക്കൊണ്ടാണ്‌ കാസറഗോഡ് ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയത്. 93 പോയിന്റുകളുമായി ചെറുവത്തൂര്‍ ഉപജില്ലയും 91 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹൈസ്ക്കൂള്‍ തലത്തില്‍ എം.ആര്‍.വി.എച്ച്.എസ് സ്ക്കൂള്‍ പടന്ന 55 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം നേടി. 53 പോയിന്റുകള്‍ നേടി ഇ.ഐ.എം.എച്ച്.എസ് സ്ക്കൂള്‍ പള്ളിക്കരയും 42 പോയിന്റുകള്‍ നേടി ജി.എച്ച്.എസ്. സ്ക്കൂള്‍ ഷിറിയ മൂന്നാം സ്ഥാനവും നേടി.

District Kalolsavam 2016 Arabic Results